Spread the love

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയിനർ ലോറിക്ക് തീപ്പിടിച്ചു. ബൈപ്പാസ് റോഡിൽവെച്ചാണ് അപകടം.

video
play-sharp-fill

ലോറിയുടെ പിൻഭാഗവും ഉള്ളിലുണ്ടായിരുന്ന കാറും പൂർണമായും കത്തിനശിച്ചു. 1.38 കോടി രൂപ വിലയുള്ള ബെൻസ് കാറായിരുന്നു ലോറിക്കുള്ളിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ 8.45ഓടെയായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോടേക്ക് പോയതായിരുന്നു ലോറി. അപകടകാരണം വ്യക്തമല്ല. കടുത്തുരുത്തിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group