
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യ മലയ്ക്ക് തീ പിടിച്ചു. നരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ വാരിക്കാട്ട് പേപ്പർ മാർട്ടിനു സമീപത്തെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ തീ പിടിച്ചത്. തീ പടർന്നു പിടിച്ചതോടെ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീഡിയോ ഇവിടെ കാണാം.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ മാർക്കറ്റിനുള്ളിലെ കടകൾക്കിടയിലൂടെയുള്ള ഇടവഴിയിലെ പുരയിടത്തിലാണ് തീ പടർന്നത്. ഇതുവഴി കടന്നു പോയ നാട്ടുകാരും സമീപത്തെ കടകളിലെ തൊഴിലാളികളുമാണ് ഇവിടെ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്നു നാട്ടുകാരും പ്രദേശത്തെ കച്ചവടക്കാരും സ്ഥാനപനങ്ങളിലെ തൊഴിലാളികളും വിവരം അഗ്നിരക്ഷാ സേനയിൽ അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, അഗ്നിരക്ഷാ സേനാഗങ്ങൾ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. നഗരത്തിലെ മാർക്കറ്റിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെയാണ് തള്ളുന്നതെന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇവിടെ മാലിന്യം കൂട്ടിയിടുന്നതിന് എതിരെ നഗരസഭയോ അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. നഗരത്തിൽ മാലിന്യം നീക്കാൻ മാർഗമില്ലാത്തതിനാലാണ് നഗരസഭ ഈ മാലിന്യം തള്ളൽ കണ്ടില്ലെന്നു നടിക്കുന്നത്. ഇതാണ് ഇപ്പോൾ തീ പിടുത്തതിനും അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നത്.