കോട്ടയത്തെ ഭാരത് ആശുപത്രിയുടെ ക്രൂരതയിൽ മുഖ്യമന്ത്രി ഇടപെടുന്നു: ഫ്രീസറിൽ വച്ച തലയോട്ടി തിരികെ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര നിർദേശം: മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ പട്ടിത്താനം സ്വദേശി ബിനു കെ.നായർക്ക് തുണയായത് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത

സ്വന്തം ലേഖകൻ

കോട്ടയം: മനുഷ്യനെന്ന പരിഗണന പോലും കാട്ടാതെ കോട്ടയത്തെ ഭാരത് ആശുപത്രി ഗ്രൂപ്പ് പണത്തിന് വേണ്ടി ഊറ്റിപ്പിഴിഞ്ഞ പട്ടിത്താനം പ്രണവത്തിൽ ബിനു കെ.നായർക്ക് ഒടുവിൽ നീതിയുടെ പ്രകാശ വെളിച്ചം. മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ ബിനുവിൻ്റെ ദുരിതം തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്ത് വിട്ടത്.

ബിനുവിൻ്റെ ഭാര്യ വാർത്താ സമ്മേളനം നടത്തി ദുരിതകഥ പറഞ്ഞിട്ടും, മാധ്യമവും, ദേശാഭിമാനിയും മാത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മറ്റ് മാധ്യമങ്ങളൊക്കെ ഭാരത് മുതലാളി നല്കുന്ന പരസ്യം ഓർത്ത് വാർത്ത മുക്കുകയായിരുന്നു

ഏറ്റുമാനൂർ മിഡാസ് ജനറൽ റബേഴ്‌സിലെ തൊഴിലാളി ആയിരുന്ന ബിനുവിൻ്റെ ദുരിത കഥ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തിൽ അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കി. ചികിത്സ നിഷേധിച്ചത് സംബന്ധിച്ച് കുടുംബവും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.എസ്.ഐ ആനുകൂല്യത്തോടെ സൗജന്യമായി നടത്തേണ്ട ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതർ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് വിവാദമായി മാറിയത്. കഴിഞ്ഞ 31 നാണ് ഭാരത് ആശുപത്രിയിൽ ബിനുവിന് ശസ്ത്രക്രിയ നടത്തിയത്.

തലയിൽ നീര് കണ്ടത്തിയതിനെ തുടർന്ന് ഇദേഹത്തെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേയ്ക്ക് വിടുകയായിരുന്നു. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ വിശദീകരണവുമായി എത്തിയിട്ടുണ്ട്. ഇതിലും രോഗിയ്ക്കെതിരായ ആരോപണം ഉയർത്തുകയാണ് ആശുപത്രി അധികൃതർ.