play-sharp-fill
നാളെ ഭാരത് ബന്ദ് : വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാകുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന

നാളെ ഭാരത് ബന്ദ് : വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാകുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് നാളെ ഭാരത് ബന്ദ്. ഇന്ധന വില വർധന പിൻവലിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യത്ത് നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്‌. നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാൻസ്‌പോർട്ട് വാഹനങ്ങളും ബന്ദിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം നാളെ സംസ്ഥാനത്ത് ബന്ദ് ഉണ്ടാകില്ല.എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും

ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതകൾ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇവർക്കൊപ്പം വാഹന ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനായ ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികൾക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് വ്യക്തമാക്കി. കഷ്ടപ്പാടുകൾ വ്യക്തമാക്കി ജിഎസ്ടി കൗൺസിലിലിന് നിരവധി പരാതികൾ നൽകിയിട്ടും പ്രതികരിച്ചിരുന്നില്ല.

ഒരു രാജ്യം ഒരു നികുതി എന്ന പേരിൽ ആരംഭിച്ച ചരക്കുസേവനനികുതി ലളിതവത്കരിക്കുന്നതിന് കൗൺസിൽ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കൗൺസിലിന്റെ വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്താൻ സംഘടന തീരുമാനിച്ചിരിക്കുന്നത്.