play-sharp-fill
കോട്ടയത്തു നിന്നും നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുണ്ടോ..? ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു; പങ്കെടുത്തവരുണ്ടെങ്കിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ

കോട്ടയത്തു നിന്നും നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുണ്ടോ..? ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു; പങ്കെടുത്തവരുണ്ടെങ്കിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ത്യമുഴുവൻ കൊറോണ ഭീതി ഊട്ടിഉറപ്പിച്ച് നിസാമുദീനിൽ നടന്ന സമ്മേളത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ളവരും പങ്കുടുത്തെന്ന സംശയത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇത്തരത്തിൽ പങ്കെടുത്തവരുടെ പട്ടിക ശേഖരിച്ച ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും ഇവരെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇത്തരത്തിൽ സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും ജില്ലയിലുണ്ടെങ്കിൽ അടിയന്തരമായി ജില്ലയിലെ കോവിഡ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയിൽ നിന്നും നിസാമുദിനീലേയ്ക്കു പോയവരുടെ പട്ടിക ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. എന്നാൽ, പട്ടിക ഇതുവരെയും ആരോഗ്യ വകുപ്പ് പുറത്തി വിട്ടിട്ടില്ല. ഇവർ സ്വയം ഹാജരാകട്ടെ എന്ന നിലപാടാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ഇവർക്ക് അവസരം നൽകും. എന്നിട്ടും ഇവർ ഹാജരാകുന്നില്ലെങ്കിൽ കർശന നടപടികളിലേയ്ക്കു കടക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ പോയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. പോയവരിൽ കുറച്ചു പേർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കൊറോണ പ്രതിരോധത്തിൻറെ ഭാഗമായി ജില്ലയിൽ ഹോം ക്വാറൻറയനിൽ കഴിയുന്നവരിൽ നിസാമുദ്ദീൻ സന്ദർശിച്ച് മാർച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട(ആറു പേർ), കാഞ്ഞിരപ്പള്ളി(മൂന്നു പേർ), അതിരമ്പുഴ(ഒരാൾ), കുമ്മനം(ഒരാൾ) എന്നീ മേഖലകളിൽനിന്നുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇവരിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രിൽ ഏഴുവരെ ഇവർ നിരീക്ഷണത്തിൽ തുടരും. എന്നാൽ, ഇവരിൽ ആർക്കൊക്കെ കൊറോണ ബാധയുണ്ടെന്നു സ്ഥിരീകരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ ഇവരെ കണ്ടെത്താൻ പ്രസ്താവനയുമായി ജില്ലാ ഭരണകൂടം രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

നിസ്സാമുദ്ദീൻ സമ്മേളത്തിൽ പങ്കെടുത്തവർ
കൺട്രോൾ റൂമിൽ ബന്ധപ്പടണം

മാർച്ച് 18ന് നടന്ന നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവർ ആരും കോട്ടയം ജില്ലയിൽ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ടെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ (നമ്പർ 1077) ബന്ധപ്പെടണം.