play-sharp-fill
കൊറോണ കാലത്ത് ലോകം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ആശ്രയം: ടോം കോര അഞ്ചേരിൽ

കൊറോണ കാലത്ത് ലോകം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ആശ്രയം: ടോം കോര അഞ്ചേരിൽ

സ്വന്തം ലേഖകൻ

വൈക്കം : ലോകം കൊവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ ദുരിത കാലത്ത് , നാം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ഏക ആശ്രയമെന്നു തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികൾ തൈകൾ നട്ടും പാലായിലും വൈക്കത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യരാശി മഹാവിപത്തിനെ കൺമുന്നിൽ കാണുമ്പോൾ , പ്രകൃതിയിലേയ്ക്ക് മടങ്ങലാണ് ശാശ്വത പരിഹാരം എന്ന് ഓർമ്മിപ്പിക്കുന്നു ലോകം. ഈ കാലത്ത് കടന്നു വന്ന പരിസ്ഥിതി ദിനാചരണത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ പി.കെ ജയപ്രകാശ് വൈക്കത്തും , ജേക്കബ് അൽഫോൺസ് ദാസ് പാലായിലും അധ്യക്ഷത വഹിച്ചു. കോൺഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് പ്രസിഡൻ്റ് പി.പി സിബിച്ചൻ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജീഷ് വടവാതൂർ ,

മണ്ഡലം പ്രസിഡൻ്റ് പി.ടി ജെയിംസ് , ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ശ്രീധരൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.കെ കൃഷ്ണകുമാർ , അനൂപ് അബൂബക്കർ , വർഗീസ് പുത്തൻചിറ , തലയോലപ്പറമ്പ് ഗവ.യു പി സ്കൂൾ കൂൾ ഹെഡ്മിസ്ട്രസ് സിബി എലിസബത്ത് ,

കെ.എസ്.യു വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺ ജോസഫ് , ജോർജ്കുട്ടി ഷാജി , വിഷ്ണു സതീശൻ , രാജു തറപ്പേൽ എന്നിവർ വൈക്കത്ത് പങ്കെടുത്തു.

പാലാ ജനമൈത്രി പോലീസ് ഓഫീസർമാരായ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി എ , സബ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്‌ദുൾ ഖാദർ എന്നിവർ വൃക്ഷത്തൈ ഏറ്റുവാങ്ങി.

ജിനോ എക്കാല, സജി തുണ്ടത്തിൽ, ബൈജു മുണ്ടപ്ലാക്കൽ, ടോണി തൈപറമ്പിൽ, രാഹുൽ പി.എൻ.ആർ., വി സി പ്രിൻസ്, ജെറി വാഴക്കമലയിൽ, ജോർജ് തോമസ്, ടോണി ചക്കാലയിൽ, അലക്സ്, ജിന്റോ തോമസ്, കിരൺ ആന്റണി, എന്നിവർ നേതൃത്വം നൽകി.