video
play-sharp-fill

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു: മരിച്ചത് വയനാട് സ്വദേശി; കേരളത്തിലെ ആറാമത്തെ കൊറോണ മരണം

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു: മരിച്ചത് വയനാട് സ്വദേശി; കേരളത്തിലെ ആറാമത്തെ കൊറോണ മരണം

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ മറ്റൊരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചത്. വയനാട് സ്വദേശിയായ ആമിന(53)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാൻസർ രോഗ ബാധിതയായ ഇവർക്കു കഴിഞ്ഞ ദിവസം മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആമിന കൂടി മരിച്ചതോടെ കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

അബുദാബിയിലായിരുന്ന ഇവർ മെയ് 20 നാണ് മടങ്ങിയെത്തിയത്. രോഗ ലക്ഷങ്ങൾ കണ്ടതിനെ തുടർന്നു ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവർക്കു കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഫലം പോസ്റ്റീവ് ആണ് എന്നു കണ്ടതോടെ ഇവരെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻസർ രോഗ ബാധിതയായ ഇവർ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യ നില കൂടുതൽ വഷളാകുകയായിരുന്നു. കോവിഡ് ബാധകൂടി എത്തിയതോടെ ഇവരുടെ ആരോഗ്യ നിലകൂടുതൽ വഷളാകുകായയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവരുടെ ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. ആമിനയ്ക്കു എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് ഇനിയും വ്യക്തമായിട്ടില്ല. ആമിനയ്ക്കു എവിടെ നിന്നും രോഗം ബാധിച്ചിരുന്നു എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിൽ വയനാട്ടിലും, കോഴിക്കോട്ടും ഇനി ജാഗ്രത തുടരും.

2017 ലാണ് ഇവർക്ക് ആദ്യം കാൻസർ രോഗം സ്ഥിരീകരിച്ചത്. കാൻസറിന്റെ നാലാം ഘട്ടത്തിലെ ചികിത്സയ്ക്കായാണ് ഇവർ അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്.