play-sharp-fill
കോട്ടയം കൊറോണയെ തോൽപ്പിക്കുന്നു: 16 സാമ്പിളുകളുകള്‍ നെഗറ്റീവ് : ഒരു സാമ്പിളിലും വൈറസ് ബാധ ഇല്ല

കോട്ടയം കൊറോണയെ തോൽപ്പിക്കുന്നു: 16 സാമ്പിളുകളുകള്‍ നെഗറ്റീവ് : ഒരു സാമ്പിളിലും വൈറസ് ബാധ ഇല്ല

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭമാഗമായി കോട്ടയം ജില്ലയില്‍നിന്ന് അയച്ച 16 സാമ്പിളുകളുടെ പരിശോധനാ ഫലം മാര്‍ച്ച് 14 ന് ലഭിച്ചു. ഒരു സാമ്പിളിലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.


മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി ലിനോയെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നതിനാല്‍ പിതാവിന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ യുവാവിന് കഴിഞ്ഞിരുന്നില്ല. ലിനോ ഹോം ക്വാറന്‍റയിനില്‍ തുടരും. ഇന്നലെ എട്ട് സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 56 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ ജനസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 1107 ആയി. രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 15 പേരെയും പ്രൈമറി കോണ്‍ടാക്ടുകളുമായി ഇടപഴകിയ 30 പേരെയും  കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളായി 127 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായി 457 പേരെയുമാണ്  ജില്ലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.  വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ യാത്രയുമായി ബന്ധപ്പെട്ട ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് കോള്‍ സെന്‍ററിലേക്ക് ഇതുവരെ 53 പേരാണ് വിളിച്ചത്