play-sharp-fill
കൊറോണയിൽ പ്രതിരോധം തീർത്ത് യുവാക്കൾ : യുവമോർച്ച രക്ത ദാനം നടത്തി

കൊറോണയിൽ പ്രതിരോധം തീർത്ത് യുവാക്കൾ : യുവമോർച്ച രക്ത ദാനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് പോലും രക്ത ദൗർബല്യം നേരിടുന്ന സാഹചര്യത്തിൽ യുവമോർച്ച സംസ്ഥാന വ്യാപകമായി രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയത്തും യുവമോർച്ച പ്രവർത്തകർ രക്തദാനം നടത്തി.


ബി.ജെ.പി ജില്ലാ പ്രസിസന്റ് അഡ്വ.നോബിൾ മാത്യു ഉത്ഘാടനം ചെയ്തു. യുവമോർച്ച ജനങ്ങളുടെ ആവശ്യത്തിനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യ അടിയന്തരാവസ്ത നിലനിൽക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യത്തിൽ ചലഞ്ചുകൾ അല്ല മറിച്ച് സേവനങ്ങളാണ് വേണ്ടതേന്നും, വരും ദിവസങ്ങളിൽ ജില്ലയില മുഴുവൻ യുവമോർച്ച പ്രവർത്തകരും രക്തദാനം നടത്തുമെന്ന് യുവമോർച്ച നേതാവ് അഖിൽ രവീന്ദ്രൻ പറഞ്ഞു.

യുവമോർച്ച ജില്ലാ അദ്യക്ഷൻ സോബിൻലാൽ ബിജെ പി ജില്ലാ ഉപാദ്യക്ഷൻ കെ പി ഭുവനേശ് മറ്റു ബി ജെ പി . യുവമോർച്ച നേതാക്കളായ  ലാൽകൃഷ്ണ വി പി മുകേഷ് , ഗോപൻ കെ.എസ്  എന്നിവർ പങ്കെടുത്തു .