play-sharp-fill
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മാലിന്യം: മാലിന്യം നീക്കാത്തതിനു ക്ഷേത്രത്തിനു 15000 രൂപ പിഴ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത്

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മാലിന്യം: മാലിന്യം നീക്കാത്തതിനു ക്ഷേത്രത്തിനു 15000 രൂപ പിഴ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മാലിന്യം നീക്കാത്തതിന് ക്ഷേത്രം അധികൃതർക്കു നഗരസഭയുടെ പിഴ. 15000 രൂപയാണ് നഗരസഭ അധികൃതർ പിഴയായി അടയ്ക്കാൻ ഏറ്റുമാനൂർ ക്ഷേത്രത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്.


ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിനു ശേഷം ബാക്കിയായ മാലിന്യം നീക്കാതിരുന്നതിനാണ് ക്ഷേത്രം അധികൃതർക്കു നഗരസഭ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.
ഇതിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു വന്ന മാലിന്യം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ദേവസ്വത്തിനു 15000/ പിഴ ഈടാക്കിയ ഏറ്റൂമാനൂർ മുൻസിപ്പൽ സെക്രട്ടറിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് ആരോപിച്ചു.

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദിവസവും മാലിന്യം നീക്കണമെന്ന് മുൻസിപ്പൽ സെക്രട്ടറിക്ക് ഹൈക്കോടതിയിൽ നിന്ന് ഉത്തരവുള്ളതാണെന്നിരിക്കെ, അത് കാറ്റിൽ പറത്തി കൊണ്ട് പിഴ അടയ്ക്കാൻ ദേവസ്വത്തിനു കത്ത് നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു.

ഈ കാര്യം മുൻസിപ്പൽ സ്റ്റാൻഡിംഗ് കൗൺസലിനു ബോധ്യമുള്ളതുമാണ്. അതിനു പുറമേ ദേവസ്വം കമ്മീഷണർ എ എസ് പി കുറുപ്പ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് നേരിട്ട് മുൻസിപ്പൽ അധികൃതർക്ക് നൽകിയിട്ടുള്ളതുമാണ്. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ അറിയാതെയാണ് ഈ കത്ത് മുൻസിപ്പൽ സെക്രട്ടറി ദേവസ്വത്തിനു നൽകിയതിയെന്നു സംശയമുണ്ട്.

വർഷങ്ങളായി ഇരുട്ടിൽ മൂടി കിടക്കുന്ന ഏറ്റുമാനൂരപ്പൻ ബസ്ബേയോടും തികഞ്ഞ അവഗണനയാണ് മുൻസിപ്പാലിറ്റി കാണിക്കുന്നത്. ബസ് ബേയിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കി നവീകരീക്കണമെന്ന് വർഷങ്ങളായുള്ള ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആവശ്യം മാറി മാറി വരുന്ന മുൻസിപ്പൽ ഭരണ സമിതി അവഗണിക്കുകയാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ദേവസ്വത്തിനു നോട്ടീസ് നൽകിയതിനെതിരെയും, ക്ഷേത്ര വിശ്വാസികളെ അപകീർത്തിപ്പെടുത്തിയതിനെതിരെയും ദേവസ്വം വക കോവിൽ പാടം റോഡും ക്ഷേത്ര ഭൂമിയിലുള്ള സത്ര ഭൂമിയും കൈയ്യടക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് ആവശ്യപ്പെട്ടു.

ഇതു പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകാനായി വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രോ ഉപദേശക സമിതിയുടെയും നേതൃത്തിൽ മാർച്ച് 20 വെള്ളിയാഴ്ച്ച ഹിന്ദു സംഘടനാ നേതൃയോഗം ഏറ്റുമാനൂരിൽ നടക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി നട്ടാശേരി രാജേഷ്, വിശ്വഹിന്ദു പരിഷത് ജില്ലാ പ്രമുഖ് കെ.ആർ.ഉണ്ണികൃഷ്ണൻ, ഏറ്റൂമാനൂർ ക്ഷേത്രോപദേശക സമിതി കൺവീനർ കെ.എൻ.ശ്രീകുമാർ എന്നിവർ അറിയിച്ചു.