കൊറോണ ബാധ : മാടപ്പള്ളി ഭഗവതി ക്ഷേത്രം മാർച്ച് 31 വരെ അടച്ചിടും
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിനായി മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 31വരെ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല.
കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹിക പ്രതിബദ്ധതയുള്ള ക്ഷേത്രം എന്ന നിലയിൽ ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കുന്നതാണ്. രോഗവ്യാപനം തടയുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇതിനായി ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Third Eye News Live
0