14 ദിവസങ്ങൾ കേരളത്തിന് നിർണായകം : ഇനി ഉപദേശമില്ല നടപടി മാത്രം ;വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും കടകംപള്ളി സുരേന്ദ്രൻ

14 ദിവസങ്ങൾ കേരളത്തിന് നിർണായകം : ഇനി ഉപദേശമില്ല നടപടി മാത്രം ;വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും കടകംപള്ളി സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനിയുള്ള 14 ദിവസങ്ങൾ കേരളത്തിന് നിർണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനി ഉപദേശമില്ല നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങൾ സഹകരിക്കുക തന്നെ ചെയ്യണം. അന്യായമായ കൂട്ടം ചേരലുകൾ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ അറിയിക്കണം. കർശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസർകോട് ജില്ലയിൽ മാത്രം കടകൾ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേവലമായ അഭ്യർഥന മാത്രമല്ല കർശനമായി നടപടി വേണ്ടിവരും. ഇപ്പോൾ കാസർകോട്ട് മാത്രമാണ് വളരെ കർശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. വിദേശത്ത് നിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികൾക്കും മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

 

അത് നമ്മെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണെന്നും മന്ത്രി പറഞ്ഞു.മറ്റ് ജില്ലകളിൽ രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ കട തുറക്കാം. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.