play-sharp-fill
കൊറോണ വൈറസ്: ആരോഗ്യപ്രവർത്തകരുടെ നിർദേശം മറികടന്ന സിപിഎം മുൻ എംപിക്കെതിരേ കേസെടുത്തു: ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറിയതിനാണു കേസെടുത്തത്

കൊറോണ വൈറസ്: ആരോഗ്യപ്രവർത്തകരുടെ നിർദേശം മറികടന്ന സിപിഎം മുൻ എംപിക്കെതിരേ കേസെടുത്തു: ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറിയതിനാണു കേസെടുത്തത്

സ്വന്തം ലേഖകൻ

കോഴിക്കോട്: ആരോഗ്യപ്രവർത്തകരുടെ നിർദേശം മറികടന്ന സിപിഎം മുൻ എംപിക്കെതിരേ കേസ്. കോഴിക്കോട് മുൻ എംപി എ.കെ. പ്രേമജത്തിനെതിരേയാണു പോലീസ് കേസെടുത്തത്.


 

പ്രേമജത്തിന്റെ മകൻ അടുത്തിടെ വിദേശത്തുനിന്നു നാട്ടിൽ എത്തിയിരുന്നു. ഇയാളോടു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ഇയാൾ നിരന്തരം പുറത്തിറങ്ങി നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതന്വേഷിക്കാൻ എത്തിയ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരോടു കോഴിക്കോട് മുൻ മേയർ കൂടിയായിരുന്ന പ്രേമജം മോശമായി പെരുമാറി.ഇതേതുടർന്നു ഹെൽത്ത് ഇൻസ്‌പെക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറിയതിനാണു പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തത്.