play-sharp-fill
ചിങ്ങവനത്ത് തുടർച്ചയായ രണ്ടാം ദിവസവും നിരോധിത പുകയില ഉത്പന്നവേട്ട: കൊറോണയും ലോക്ക് ഡൗണും പ്രശ്‌നമാക്കാതെ ലഹരി മാഫിയ; ലഹരിമരുന്നുകടത്തുകാർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്

ചിങ്ങവനത്ത് തുടർച്ചയായ രണ്ടാം ദിവസവും നിരോധിത പുകയില ഉത്പന്നവേട്ട: കൊറോണയും ലോക്ക് ഡൗണും പ്രശ്‌നമാക്കാതെ ലഹരി മാഫിയ; ലഹരിമരുന്നുകടത്തുകാർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീർത്ത് പോരാടുമ്പോൾ ചിങ്ങവനത്ത് വൻ തോതിൽ നിരോധിത പുകയില ഉത്പന്ന വേട്ട.

തുടർച്ചയായ രണ്ടാം ദിവസവും ചിങ്ങവനം പൊലീസ് ഹാൻസ് അടക്കമുള്ള നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും, കട നടത്തിയിരുന്ന ആൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം പരുത്തുംപാറ നെല്ലിക്കൽ ഇമ്പ്രയിൽ വീട്ടിൽ ജെമിനി (54)യെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ശേഖരിച്ചു വച്ച് വിൽപ്പന നടത്തിയതിന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലോക്കൗട്ടിന്റെ ആദ്യ ദിനത്തിൽ നടത്തിയ പരിശോധനയിൽ കുറിച്ചി മലകുന്നം പ്ലാമ്മൂട് വാലുപറമ്പിൽ വീട്ടിൽ സുകുമാരന്റെ (97)കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.

ലോക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ തോതിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി മരുന്നുകൾ ശേഖരിച്ചു വയ്ക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നു, ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ചിങ്ങവനം പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. എസ്.ഐ സിബി മാത്യു, സിവിൽ പൊലീസ് ഓഫിസർ സി.രാജേഷ്, സലമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നു പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.