play-sharp-fill
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത രണ്ട് പേർക്കെതിരെ കേസെടുത്തു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത രണ്ട് പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തതിനെ തുടർന്ന് രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ് രജിസ്റ്റർ ചെയ്തത്.

 

വിദേശങ്ങളിൽ നിന്ന് മടങ്ങി വന്നിട്ട് ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ മാർഗ നിർദേശങ്ങൾ മാനിക്കാതെ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു രണ്ടു പേരും.നേരത്തെ വയനാട്ടിൽ കോവിഡ് സംശയത്തെത്തുടർന്ന് ക്വാറന്റീനിൽ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചു പുറത്തു പോയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണ മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച വയനാട്ട് മുട്ടിൽ സ്വദേശികളായ യുവാക്കളെയാണ്, നിർദേശം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നെത്തിയ ഇവരോട് വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചിരിക്കുകയായിരുന്നു. എന്നാൽ 14 ദിവസത്തെ നിരീക്ഷണ കാലയളവ് ലംഘിച്ച് ഇവർ വീടിന് പുറത്തിറങ്ങി.

 

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലെന്നും ഇതേത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വിദേശത്തു നിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം  വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുന്നുണ്ട്.