താത്കാലിക ജീവനക്കാരോട്, കെ.എസ്.ഇ. ബി അസിസ്റ്റന്റ് എഞ്ചിനിയറുടെ മോശം പെരുമാറ്റം, പ്രതിഷേധവുമായി ഡി.വൈ.എഫ്. ഐ കൂട്ടിക്കൽ മേഖല കമ്മറ്റി രംഗത്ത്

സ്വന്തം ലേഖകൻ

കൂട്ടിക്കൽ: കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ പൊതുജനങ്ങളോടും താൽക്കാലിക ജീവനക്കാരോടുമുള്ള മോശവും മനുഷ്യത്വ രഹിതവുമായി പെരുമാറ്റത്തിനെതിരെ ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി രംഗത്ത്.

താത്കാലിക ജീവനക്കാരോട് വളരെ മോശമായി പെരുമാറുന്ന എ ഇ കഴിഞ്ഞയിടയ്ക്കു കോവിഡ് പോസിറ്റീവ് ആയ ജീവനക്കാരനെ സമൂഹ മാധ്യമത്തിൽ അടക്കം അധിക്ഷേപിച്ചിരുന്നു.

കൊവിഡ് പോസിറ്റീവ് ആയിട്ടും മര്യാദ പഠിച്ചില്ല എന്ന രീതിയിൽ ആയിരുന്നു പരാമർശം. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാരനടക്കമുള്ളവരുടെ വേതനം തടഞ്ഞു വെക്കുന്നത് ഉൾപ്പെടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലിക ജീവനക്കാരിയെ ഓഫിസ്സിൽ കയറ്റാതെ രണ്ടു ദിവസത്തോളം പുറത്ത് നിർത്തുകയും ചെയ്യ്തു.

ഇതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് പ്രതികാര നടപടി സ്വീകരിക്കുകയാണ് എ ഇ ചെയ്യുന്നത്. കരഞ്ഞു കൊണ്ട് റോഡിൽ നിൽക്കുന്ന ജോലിക്കാരി കൂട്ടിക്കൽ കെ എസ് ഇ ബിയിലെ സ്ഥിരം കാഴ്ച ആയി മാറുകയാണ്. മനസികമായി എ ഇ പീഡിപ്പിക്കുകയാണ് എന്ന് ആ ജീവനക്കാരി പറയുന്നു.

ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്ന എ ഇ യ്‌ക്കെതിരെ ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകൾ സമരവുമായി രംഗത്തെത്തും എന്നറിയിച്ചിട്ടുണ്ട്.

എ ഇ ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പോസ്റ്റർ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ലോക്ക് ഡൗണിനു ശേഷം പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മറ്റി അറിയിച്ചു.