ജൂണിൽ ജില്ലയിൽ 197400 ഡോസ് കൊവിഡ് വാക്സിൻ എത്തിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ജൂണിൽ കോട്ടയം ജില്ലയ്ക്ക് ആകെ 197400 ഡോസ് കോവിഡ് വാക്സിൻ ലഭിക്കുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.

നിലവിൽ ലഭ്യമായ വാക്സിൻ ബുധനാഴ്ച്ചയോടെ നൽകി തീർന്ന സാഹചര്യത്തിലാണ് ജൂൺ 9 നും 10നും വാക്സിനേഷൻ നടത്താൻ കഴിയാതിരുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കുന്ന 171110 ഡോസ് കോവിഷീൽഡും 26290 ഡോസ് കോവാക്സിനുമാണ് ജില്ലയിൽ ജൂൺ മാസത്തിൽ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5000 ഡോസ് കോവാക്സിൻ ജൂൺ 11 വെള്ളിയാഴ്ച കൊണ്ടുവരും. ഇത് രണ്ടാം ഡോസുകാർക്കായിരിക്കും നൽകുക. ഈമാസം 13ന് 5000 ഡോസ് കോവിഷീൽഡ് വാക്സിൻ എത്തിക്കും.