video
play-sharp-fill

ഇനിയും ഇങ്ങനെ നിയന്ത്രണം പാലിക്കാതെ നടന്നാൽ കോട്ടയവും ലോക്ക് ഡൗണിലാകും..! 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനത്തെ ജില്ലകൾ അടച്ചിടാൻ നിർദേശം; അടച്ചിടേണ്ട ജില്ലകളുടെ പട്ടികയിൽ കോട്ടയവും

ഇനിയും ഇങ്ങനെ നിയന്ത്രണം പാലിക്കാതെ നടന്നാൽ കോട്ടയവും ലോക്ക് ഡൗണിലാകും..! 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനത്തെ ജില്ലകൾ അടച്ചിടാൻ നിർദേശം; അടച്ചിടേണ്ട ജില്ലകളുടെ പട്ടികയിൽ കോട്ടയവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇനിയും നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് തോന്നുന്ന പടി നടക്കാനാണ് നീക്കമെങ്കിൽ കോട്ടയത്തും ലോക്ക് ഡൗൺ വേണ്ടിവരും. 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്കുള്ള ജില്ലകളിൽ കർശന നിയന്ത്രണം കൊണ്ടു വരുന്നതിനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇത്തരത്തിൽ നിർദേശം നടപ്പായാൽ കോട്ടയം ജില്ലയിലും ലോക്ക് ഡൗൺ വേണ്ടി വരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ പതിനഞ്ചു ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഈ സാഹചര്യത്തിലാണ് ജില്ലയിലും ലോക്ക് ഡൗൺ വേണ്ടി വരുമെന്ന സാഹചര്യം ഉയരുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിനു മുകളിലുള്ള 150 ജില്ലകളിലാണ് രാജ്യത്ത് കർശ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കൊല്ലവും, പത്തനംതിട്ടയും ഒഴികെയുള്ള എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിനു മുകളിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക ജില്ലകളും അടച്ചിടേണ്ടി വരും. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ചൊവ്വാഴ്ച നടന്ന ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, ഓരോ സംസ്ഥാനങ്ങളിലും സർക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക.