പീഡനകേസ് അതിജീവിതയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മര്‍ദ്ദിച്ചു; മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അതിജീവിത; യുവതി അറസ്റ്റില്‍

പീഡനകേസ് അതിജീവിതയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മര്‍ദ്ദിച്ചു; മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അതിജീവിത; യുവതി അറസ്റ്റില്‍

Spread the love

കൊല്ലം: കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മർദ്ദിച്ച്‌ കേസില്‍ ഭർത്താവിന്റെ കാമുകി അറസ്റ്റില്‍.

കടയ്ക്കലില്‍ പീഡന കേസ് അതിജീവിതയെ പ്രതി ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം വിവാഹം കഴിക്കുകയായിരുന്നു.
ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്.

കഴിഞ്ഞ 27നാണ് ഭർത്താവും കാമുകിയും ചേർന്ന് യുവതിയെ മർദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മനോവിഷമത്തില്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കേസെടുത്തിന് പിന്നാലെ ഭർത്താവും വനിത സുഹൃത്തും ഒളിവില്‍ പോയി. വെഞ്ഞാറുമ്മൂട് സ്വദേശി സുനിതയെ വാടക വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി.

2016 ലെ പോക്സോ കേസിലെ ഇരയാണ് മർദ്ദനത്തിനിരയായത്. അന്ന് ലൈംഗികമായി പീഡിപ്പിച്ച പ്രതി ജയിലില്‍ നിന്നിറങ്ങിയ ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

പിന്നാലെ നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. പെണ്‍വാണിഭ സംഘത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു.

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ സുനിതയെ റിമാൻഡ് ചെയ്തു.