
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ രണ്ടുപേരെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ജിജോ (37) ആണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ചിതറ അരിപ്പ സമരഭൂമിക്ക് സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന പ്രതിയും സമരഭൂമിയിലെ താമസക്കാരായ വിനോദും ദീപുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് ജിജോ വിനോദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.
വിനോദിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്ത് ദീപുവിനും തലയ്ക്കും ദേഹത്തും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെ ചിതറ പോലീസ് പിടികൂടി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






