കൊല്ലം ചടയമം​ഗലത്ത് വാഹനാപകടം; കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് പുനലൂർ സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർ ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 7.45ഓടെ ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കെ എസ് ആർ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിൽ തലയിടിച്ച് വീണ അഭിജിത്തും ശിഖയും തൽക്ഷണം മരണമടഞ്ഞു.

പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.