ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയ വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്: സമീപത്തു നിന്നവർ ഞെട്ടി: സംഭവം കൊടുങ്ങല്ലൂരില്‍

Spread the love

 

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്

video
play-sharp-fill

കൊടുങ്ങല്ലൂരിലെ ക്ഷേത്രപരിസരത്തെ ആല്‍ത്തറയില്‍ സുഖമായി കിടന്നുറങ്ങിയിരുന്ന വയോധികന്റെ ദേഹത്തിനരികിലൂടെയാണ് വലിയൊരു ചേര കയറി പോയത്.

സമീപത്തെ ആളുകള്‍ ബഹളം വച്ചതോടെ വയോധികൻ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആല്‍ത്തറയില്‍ ഇരുന്ന മറ്റ് ആളുകള്‍ പാമ്പിനെ കണ്ട് മാറുന്നതും ബഹളം വച്ച്‌ വയോധികനെ എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

വിഷമുള്ള പാമ്ബല്ലാത്തതിനാല്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു. ചേരയാണെന്ന് അറിഞ്ഞതോടെയാണ് വയോധികനും ആശ്വാസമായത്.