കോടിമതയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കോടിമത വിൻസർ കാസ്റ്റിൽ ഹോട്ടലിനു മുന്നിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക്.

video
play-sharp-fill

കടുവാക്കുളം ചുളക്കവല തുണ്ടിപ്പറമ്പിൽ മുജീബിനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് മുജീബ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡർ മറികടന്ന് റോഡിൻറെ എതിർവശത്ത് എത്തി. മുജീബിനെ ബൈക്കടക്കം ഡിവൈഡർ മധ്യഭാഗത്തേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.

ചിങ്ങവനം പൊലീസും പൊലീസ് കൺട്രോൾ റൂം വാഹനവും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.