ഹിറ്റ് ആയി വാട്ടർ മെട്രോ: ആദ്യ ദിനയാത്രയിൽ 6559 പേര്‍ ; വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മികച്ച ജനപിന്തുണയോടെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ദിനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ. 6559 പേര്‍ ആദ്യ ദിനം കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തെന്ന് കെഎംആര്‍എല്‍ അറിയിച്ചു.മികച്ച ടിക്കറ്റ് വരുമാനവും ഇതിലൂടെ ലഭിച്ചെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു. തിരക്ക് കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

മികച്ച ടിക്കറ്റ് വരുമാനവും ഇതിലൂടെ ലഭിച്ചെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു. തിരക്ക് കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണം ആരംഭിച്ചു. കൂടുതൽ പേരിലേക്ക് സ്മാർട്ട് കാർഡുകൾ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്നാണ് കെഎംആർഎലിന്‍റെ പ്രതീക്ഷ.

ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവ്വീസ് ആരംഭിച്ചത്. ഓരോ 15 മിനുട്ടിലും ബോട്ട് സർവ്വീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്.