Friday, April 24, 2026

കൊടും ചൂടിന് ആശ്വാസം…! കൊച്ചിയില്‍ ആര്‍ത്തലച്ച്‌ വേനല്‍മഴ എത്തി; ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു

Spread the love

കൊച്ചി: കൊടും ചൂടില്‍ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴയെത്തി.

video
play-sharp-fill

ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയില്‍ ആലുവയിലടക്കം ജില്ലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ തകർത്ത് പെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നല്‍കിയത്.

അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.