Spread the love

കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. 2024ല്‍ 3,49,24,955 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തതെങ്കില്‍, 2025ല്‍ ഇത് 3,64,12,974 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 14,88,019 യാത്രക്കാരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

video
play-sharp-fill

2026ലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ 32,72,067 പേരും ഫെബ്രുവരിയില്‍ 26,85,765 പേരും മാര്‍ച്ചില്‍ 28,12,607 പേരും ഏപ്രിലില്‍ 29,16,747 പേരുമാണ് മെട്രോ ഉപയോഗിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രം 1,16,87,186 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.

കൊച്ചി വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ഫീഡര്‍ ബസുകളും യാത്രക്കാരുടെ വര്‍ധനയ്ക്ക് സഹായകമായതായി അധികൃതര്‍ വിലയിരുത്തുന്നു. പുതുവത്സരാഘോഷവും കൊച്ചി ബിനാലെയും യാത്രക്കാരുടെ എണ്ണം ഉയരാന്‍ കാരണമായതായി അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 31ന് മാത്രം 1,39,766 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. അന്നേ ദിവസം 44,67,688 രൂപയുടെ വരുമാനവും കൊച്ചി മെട്രോ സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group