video
play-sharp-fill
കൊച്ചിപ്പെണ്ണേ..ചുന്ദരി പെണ്ണെ… കൊച്ചിക്ക് ഒരു പ്രേമഗീതവുമായി ഗായകന്‍ ജി.വേണുഗോപാലും സംഘവും

കൊച്ചിപ്പെണ്ണേ..ചുന്ദരി പെണ്ണെ… കൊച്ചിക്ക് ഒരു പ്രേമഗീതവുമായി ഗായകന്‍ ജി.വേണുഗോപാലും സംഘവും

സ്വന്തം ലേഖകൻ

കൊച്ചി: അറബിക്കടലിന്റെ റാണിക്ക് ഗാനത്തിന്റെ ഭാഷയില്‍ ഒരു പ്രേമലേഖനവുമായി ഗായകന്‍ ജി. വേണുഗോപാലും സംഘവും. കൊച്ചി നഗരത്തെ പ്രമേയമാക്കി രചിച്ച കൊച്ചി പെണ്ണെ ചുന്ദരി പെണ്ണെ എന്ന ഗാനം പുറത്തിറക്കി.

വേണുഗോപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഹൃദയവേണു ക്രിയേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ ഒരു എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സാരഥികൂടിയായ ബിന്ദു പി. മേനോനാണ് കൊച്ചിപ്പെണ്ണിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദ്യ ഗിരീഷ് എന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന ഗിരീഷ് ഗോപിനാഥിന്റെയും രാജി സരോജിനിയുടെയും മകളാണ് ഹൃദ്യ. ഗാനത്തിന്റെ ക്രീയേറ്റീവ് ആന്‍ഡ് ലോജിസ്റ്റിക് സപ്പോര്‍ട്ട് ബ്ലിസ്സ്റൂട്‌സ് മീഡിയയാണ്.

കൊച്ചിയുടെ വീറും വാശിയും നിറഞ്ഞ ഐതീഹ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഗാനം രചിച്ചിരിക്കുന്നത്.ചീനവലയില്‍ നെയ്‌തെടുക്കുന്ന ജീവിതങ്ങളോടുള്ള സഹാനുഭൂതി നിറഞ്ഞ പ്രണയം ഈ ഗനത്തിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും.

വാക്കുകളിലൊതുങ്ങാത്ത വിസ്മയങ്ങള്‍ അനുനിമിഷം സൃഷ്ടിക്കുന്ന കൊച്ചിയെന്ന മായാജാലക്കാരിയോടുള്ള അഭിനിവേശം നിറഞ്ഞ പ്രണയമാണ് കൊച്ചിപ്പെണ്ണെ ചിങ്കാരി പെണ്ണെ എന്ന ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.

വീഡിയോ കാണാം – https://youtu.be/nqKP10Xgau8