വിഷം തുപ്പുന്ന നാവിൽ നിന്നും ഒരു നല്ല വാക്ക്: വൈറൽ നൃത്തം കളിച്ച നവീനെയും ജാനകിയെയും പിൻതുണച്ച് കെ.പി ശശികല ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നൃത്തം കളിച്ചതിൻ്റെ പേരിൽ വ്യാപകമായ ആക്രമണം നേരിടേണ്ടി വന്ന നവീനും ജാനകിയ്ക്കും അപ്രതീക്ഷിത കോണിൽ നിന്നും പിൻതുണ. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയാണ് ഇരുവർക്കും പിൻതുണയുമായി രംഗത്ത് എത്തിയത്. പിൻതുണ പ്രഖ്യാപിക്കുന്നതിനിടയിലും വരികൾക്കിടയിലൂടെ സ്വന്തം സ്വഭാവം പ്രകടിപ്പിക്കാനും അവർ സമയം കണ്ടെത്തി.
കെ.പി. ശശികലയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്.
അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല. സഹപാഠികളുടെ സൗഹൃദങ്ങള്‍ക്കും അതിര്‍ വരമ്ബുകളിടാന്‍ പറ്റില്ല.
ഇനിഅരുതാത്തതെന്തെങ്കിലും ഉള്ള കേസുകെട്ടുകളിലും പരസ്യ പ്രതികരണം അത്ര ആശാസ്യമല്ല. ഗുണകരവുമല്ല
മുസ്ലീങ്ങള്‍ക്കൊപ്പം പഠിച്ച് അവര്‍ക്കിടയില്‍ ജീവിച്ച് അവരെ പഠിപ്പിച്ച് ജീവിച്ച എറിക്ക് സൗഹൃദങ്ങള്‍ വിലക്കപ്പെടേണ്ട മതമാണ് ഇസ്ലാം എന്നും അദി പ്രായമില്ല.
എന്റെ സഹപാഠികളോ സഹപ്രവര്‍ത്തകരോ അയല്‍ക്കാരോ ആയ മുസ്ലീങ്ങള്‍ ഒരിക്കലും എന്റെ വിശ്വാസം തെറ്റെന്ന് എന്നോടു പറഞ്ഞിട്ടില്ല .ഞാന്‍ നരകത്തില്‍ പോകുമെന്ന് ശപിച്ചിട്ടില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുമില്ല.
എന്നാല്‍, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല.
രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേര്‍ന്ന് ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കുമ്ബോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീര്‍മാതളം’ പര്‍ദ്ദയ്കള്ളിലായിക്കഴിഞ്ഞിരുന്നു.
ഖുറാന്‍ വര മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുന്‍പ് കലിമ’ ചൊല്ലിയിരുന്നു
വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാന്‍ വണ്ടികയറിയ ഹോമിയോ വിദ്യാര്‍ത്ഥിനി ഒതുക്കത്തോടെ’ ഒതുക്കുങ്ങലില്‍ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.
വര്‍ഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീര്‍വാണവും നമ്മള്‍ കേട്ടതാണല്ലോ.
അതുകൊണ്ട്, സൗഹൃദങ്ങളില്‍ മതം കാണരുത് ഒപ്പം
സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്.
ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ .
മോളുടെ ചടുല ചലനങ്ങള്‍ super എന്ന് പറയാതിരിക്കാന്‍ വയ്യ – മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.
നവീന്‍ റസാക്കും മിടുക്കന്‍ തന്നെ.
തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍ . നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയര്‍ന്ന വന്ന എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം നല്‍കണം.