നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നര വര്‍ഷത്തോളം; ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍പ്പെട്ട കത്തി നാലിഞ്ച് വലിപ്പമുളളത്

നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നര വര്‍ഷത്തോളം; ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍പ്പെട്ട കത്തി നാലിഞ്ച് വലിപ്പമുളളത്

Spread the love

സ്വന്തം ലേഖകന്‍

ഫിലിപ്പീന്‍: നെഞ്ചില്‍ തറഞ്ഞിരുന്ന കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നരവര്‍ഷത്തോളം. ജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീന്‍ യുവാവ് കെന്റ് റയാന്‍ തോമോ. ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായിമായാണ് കെന്റ് ജീവിച്ചത്.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റിന് നേരെ ആക്രമണം നടന്നിരുന്നു. കത്തികൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ മുറിവ് മാത്രമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്നും ശരീരത്തിനകത്ത് അകപ്പെട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ പോലും തയാറായില്ല. വേദന മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം മനസിലായതായും കെന്റ് പറഞ്ഞു.