Spread the love

ആലപ്പുഴ: കോണ്‍ഗ്രസിലും പ്രശ്നങ്ങളുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാം എന്നുമുള്ള മുന്നറിയിപ്പുമായി മുൻ സിപിഎം നേതാവ് ജി സുധാകരൻ.

video
play-sharp-fill

രമേശ് ചെന്നിത്തല വേദിയിലിരിക്കവെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരൻ പറഞ്ഞത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകള്‍ കോണ്‍ഗ്രസില്‍ ശക്തമാകുന്നതിനിടെയാണ് ജി സുധാകരന്റെ പരസ്യവിമർശനം. ഇ വി ശ്രീധരൻ പുരസ്കാര സമർപ്പണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസില്‍ നിരവധി യുവ നേതാക്കള്‍ ഉണ്ടെന്നും അവരുടെ പങ്ക് ശ്രദ്ധേയമാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. സിപിഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരിക്കണമെന്ന് പറയുന്നത് തന്റെ അവകാശമാണെന്നും താൻ ഇപ്പോഴും സ്വതന്ത്ര നിലപാടിലാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ച കോണ്‍ഗ്രസിനോട് എന്നും നന്ദിയുണ്ടാകുമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.