play-sharp-fill
പാചക വാതക വില വർധന  പിൻവലിക്കണം: കെ എം മാണി

പാചക വാതക വില വർധന പിൻവലിക്കണം: കെ എം മാണി

 

സ്വന്തം ലേഖകൻ

കോട്ടയം: സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി.


സബ്സിഡിയുള്ള സിലിണ്ടറിന് 30.50 രൂപയും വാണിജ്യ സിലിണ്ടറിന് 47.50 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധന വില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചത്. പാചക വാതക വില എണ്ണ കമ്പനികൾ ഓരോ മാസവും പുനർനിർണ്ണയിക്കുന്നതിന്റെ ഭാഗമായാണ് വില വർധനവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനവിലയും സിലിണ്ടർ വിലയും വർധിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ നിത്യ ജീവിതം ദുരിതപൂർണമായിരിക്കുന്ന പശ്ചാത്തലത്തിൽ വില വർധനവ് അടിയന്തിരമായി പിൻവലിക്കാൻ എണ്ണ കമ്പനികൾ തയ്യാറാകണമെന്ന്  കെ എം മാണി പറഞ്ഞു.