കോട്ടയം ജില്ലയിൽ എന്നെ പിടിക്കാൻ ധൈര്യമുള്ള ഒരുത്തനുമില്ല: ഹെൽമറ്റ് ധരിക്കാത്തതിന് പിടിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ, ഡ്രൈവിംങ് സ്‌കൂൾ ഉടമയുടെ ഭീഷണി; സംഭവം അതിരമ്പുഴയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: എന്നെ പിടിക്കാൻ ധൈര്യമുള്ള ഒരുത്തനും കോട്ടയം ജില്ലയിലില്ല. അന്തസായി പറയുകയാണ്. നിങ്ങൾക്ക് റെസ്പക്ട് തന്നിട്ടാണ് എന്നെ പിടിച്ചത്. ഞാൻ പത്തിരുപതു വർഷം യൂണിഫോം ഇട്ട് നടന്നതാണ്. ഇതൊന്നും ശരിയല്ല..!
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡ്രൈവിംങ് സ്‌കൂൾ ഉടമയെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയപ്പോഴാണ് ഭീഷണിയുമായി ഡ്രൈവിംങ് സ്‌കൂൾ ഉടമ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അതിരമ്പുഴയിലെ വാഹന പരിശോധനയ്ക്കിടെയായിരുന്നു രംഗം.
ഡ്രൈവിങ് സ്‌കൂൾ ഉടമയും സുഹൃത്തും സ്‌കൂട്ടറിൽ വരികയായിയരുന്നു. ഈ സമയം ഇവരുടെ വാഹനത്തെ മറികടന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വാഹനം എത്തി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന ആൾ പോകുന്നത് കണ്ടതോടെ വാഹനം നിർത്താൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇതോടെയാണ് താൻ ഡ്രൈവിംങ് സ്‌കൂൾ ഉടമയാണെന്നും തന്നെ ആരും ഇതുവരെ തടഞ്ഞിട്ടില്ലെന്നും അടക്കമുള്ള ഭീഷണിയുമായി ഇദ്ദേഹം രംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയ ശേഷമാണ് ഇദ്ദേഹത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിട്ടയച്ചത്.