Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയില്‍ 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.

പുതിയതായി 1912 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 239 പുരുഷന്‍മാരും 202 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

254 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6627 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 18342പേര്‍ കോവിഡ് ബാധിതരായി. 11692 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17585 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-65

ചങ്ങനാശേരി-43

ഈരാറ്റുപേട്ട-26

മാടപ്പള്ളി, വിജയപുരം-23

പനച്ചിക്കാട്-21

പാറത്തോട്, കാഞ്ഞിരപ്പള്ളി, അയ്മനം-18

പാലാ, തലയാഴം-16

മുണ്ടക്കയം-14

കാണക്കാരി-13

ആര്‍പ്പൂക്കര-12

എലിക്കുളം, ഉദയനാപുരം-11

വെച്ചൂര്‍, ടിവി പുരം-10

കൊഴുവനാല്‍, വാഴപ്പള്ളി -9

തലയോലപ്പറമ്പ് -8

ഏറ്റുമാനൂര്‍, കരൂര്‍-7

തൃക്കൊടിത്താനം, അതിരമ്പുഴ, പാമ്പാടി-6

മണര്‍കാട്, തിരുവാര്‍പ്പ്, കോരുത്തോട്,വൈക്കം -5

എരുമേലി, കൂരോപ്പട, അയര്‍ക്കുന്നം-4

നെടുംകുന്നം, പുതുപ്പള്ളി, ഉഴവൂര്‍, തീക്കോയി, മുളക്കുളം, കൂട്ടിക്കല്‍, മുത്തോലി, പൂഞ്ഞാര്‍, ഞീഴൂര്‍, വെള്ളൂര്‍, അകലക്കുന്നം-3

കുറിച്ചി, മൂന്നിലവ്, ചിറക്കടവ്, കടപ്ലാമറ്റം, പായിപ്പാട്, മീനച്ചില്‍ -2

വാഴൂര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, പള്ളിക്കത്തോട്, കല്ലറ, കിടങ്ങൂര്‍, രാമപുരം, കങ്ങഴ, കടുത്തുരുത്തി, മേലുകാവ്-1