
സ്വന്തം ലേഖിക
മലപ്പുറം: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ ജില്ലാ വനിതാ ക്രിക്കറ്റ് താരം പിടിയില്‍.
അമരമ്ബലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടന്‍ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്. ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മകളില്‍ സജീവ പ്രവര്‍ത്തകയായിരുന്നു അറസ്റ്റിലായ ശ്യാമ.
ശ്യാമയുടെ പരിചയക്കാരിയും നാട്ടുകാരിയുമായ ഇട്ടേപ്പാടന്‍ ഉഷയുടെ വീട്ടില്‍നിന്ന് ആണ് രണ്ടരക്ഷം രൂപയോളം മൂല്യമുള്ള സ്വര്‍ണാഭരണം മോഷ്ടിച്ചത്. ശ്യാമ മുന്‍പ് കിറ്റെക്സ് ഗാര്‍ണമെന്റ്സ് ജീവനക്കാരിയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കമ്ബലം കിറ്റക്സ് ഗാര്‍മെന്റ്സില്‍ ജോലി ചെയ്യവേ ഇവര്‍ കൊട്ടാരക്കര സ്വദേശിനിയായ 19 കാരിയുമായി പ്രണയത്തില്‍ ആവുകയും ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. ജോലി നഷ്ടമായതിനെ തുടര്‍ന്ന് ഇവര്‍ രണ്ടുപേരും അമരമ്ബലത്ത് തിരിച്ചെത്തി.
മെയ് മാസത്തില്‍ ആണ് ശ്യാമ ഉഷയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയത് എന്ന് പോലീസ് പറയുന്നു. പകല്‍ 11 മണിയോടെ ആണ് ഉഷയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അടുക്കള വാതില്‍ തള്ളി തുറന്നാണ് അകത്ത് കടന്നത്. കിടപ്പ് മുറിയിലെ കട്ടിലിനടിയില്‍ പെട്ടിയില്‍ സൂക്ഷിച്ച ആഭരണങ്ങളില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ എടുത്ത് ട്രൗസറിന്റെ പോക്കറ്റിലിട്ട് ശ്യാമ മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഉച്ചയോടെ ശ്യാമ വണ്ടൂരിലെ ജ്വല്ലറിയിലെത്തി സ്വര്‍ണം വില്‍പ്പന നടത്തുകയും പുതിയ ആഭരണങ്ങള്‍ മാറ്റി വാങ്ങുകയും ചെയ്തു. ബാക്കി കിട്ടിയ പണം കൊണ്ട് രണ്ട് പുതിയ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും വാങ്ങി. പിന്നീട് തിരുവനന്തപുരം-എറണാകുളം എന്നിവിടങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ച് പണം ചെലവഴിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ശ്യാമയുടെ പങ്ക് വ്യക്തമായത്. പതിവു പോലെ ഇപ്പോഴും സ്റ്റേഷനിലേക്ക് അമ്മയെയും പെണ്‍ സുഹൃത്തിനെയും കൂട്ടി വന്ന ശ്യാമ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തിയുള്ള കൃത്യമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കളവ് നടത്തിയ വിധവും തൊണ്ടിമുതലിനെ കുറിച്ചുള്ള വിവരവും ഇവര്‍ പോലീസിനോട് വിശദീകരിച്ചു.
സംശയത്തിന്റെ പേരില്‍ ഇതിനുമുമ്ബ് സ്റ്റേഷനിലേക്ക് പല പ്രാവശ്യം വിളിപ്പിച്ചെങ്കിലും പരുഷമായി പോലീസിനോട് പെറുമാറുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. നിരപരാധിയായ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്യുന്നതിനെതിരെ പോലിസുകാര്‍ക്കെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞ് പോലീസിനെയും ഇവര്‍ വിരട്ടിയിരുന്നു.
മോഷണം നടന്ന വീട്ടിലെ പെട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആഭരണങ്ങളും മോഷണം പോവാതിരുന്നതും ആഭരണം വീട്ടിലുള്ള കാര്യം ശ്യാമക്കറിയാമെന്നതും അടുത്തിടെയായി സുഹൃത്തിനൊപ്പമുള്ള ശ്യാമയുടെ ആര്‍ഭാട ജീവിതവുമാണ് പോലീസിന്റെ അന്വേഷണം ശ്യാമയിലേക്ക് എത്തിച്ചത്.
പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്‍, എസ് ഐ ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയലക്ഷമി, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസ്സൈനാര്‍, സുനില്‍. എന്‍.പി, ടി. നിബിന്‍ദാസ്, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.







