
കിറ്റെക്സ് വിവാദം; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; പരിശോധനയിലെ തുടർ നടപടികൾ ഇന്നറിയാം
തേർഡ് ഐ ബ്യൂറോ
കൊച്ചി: വ്യവസായ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിനാണ് യോഗം.
യോഗത്തില്‍ വ്യവസായ-തദ്ദേശ-ആരോഗ്യ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളിലെ പരിശോധനയിലെ തുടര്‍ നടപടികള്‍ യോഗം തീരുമാനിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ തുടരെ മിന്നല്‍ പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയാണെന്നും, അതിനാല്‍ 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നാണ് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചത്.
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലെന്ന വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ മിന്നല്‍ പരിശോധനകള്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചേക്കും. ഇതുസംബന്ധിച്ച് വ്യവസായമന്ത്രി പി രാജീവ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.
കിറ്റക്സ് എംഡി സാബു എം ജേക്കബുമായി ശനിയാഴ്ച വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു.