play-sharp-fill
തന്നെ ചതിച്ചത് മരിച്ച യുവതികളാണ് എന്നറിയാതെ രേഷ്മ: കാമുകനെ കാത്ത് ജയിലിൽ കഴിയുന്നത് രക്ഷപെടാനാവുമെന്ന പ്രതീക്ഷയിൽ; ഫേക്ക് അക്കൗണ്ട് ചതിയിൽ കുടുങ്ങി ജീവിതം തകർന്നവർ

തന്നെ ചതിച്ചത് മരിച്ച യുവതികളാണ് എന്നറിയാതെ രേഷ്മ: കാമുകനെ കാത്ത് ജയിലിൽ കഴിയുന്നത് രക്ഷപെടാനാവുമെന്ന പ്രതീക്ഷയിൽ; ഫേക്ക് അക്കൗണ്ട് ചതിയിൽ കുടുങ്ങി ജീവിതം തകർന്നവർ

തേർഡ് ഐ ബ്യൂറോ

കൊല്ലം: പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ രേഷ്മ ചതിയറിയാതെ ഇപ്പോഴും തൻ്റെ അജ്ഞാത കാമുകനെ കാത്തിരിക്കുന്നു. തന്നെ ചതിച്ചത് തൻ്റെ ഉറ്റ സുഹൃത്തുക്കളാണ് എന്നറിയാതെയാണ് ഇപ്പോഴും രേഷ്മ ഇരിക്കുന്നത്.

ഇതുവരെ നേരില്‍ കാണാത്ത അജ്ഞാത കാമുകന് വേണ്ടിയാണ് പ്രസവിച്ച ഉടനെ കരിയിലക്കുഴിയില്‍ കുഞ്ഞിനെ രേഷ്മ ഉപേക്ഷിച്ചതെന്നാണ് ഉയരുന്ന ചർച്ചകൾ. കുഞ്ഞ് മരിച്ചതോടെ അറസ്റ്റിലായ രേഷ്മയാണ് അനന്തുവെന്ന കാമുകന്‍ തനിക്കുണ്ടെന്ന് പറഞ്ഞത്. ഇപ്പോഴും രേഷ്മ കരുതിയിരിക്കുന്നത് അജ്ഞാതനായ കാമുകന്‍ കാണാമറയത്ത് ഉണ്ടെന്നാണ്. എന്നാല്‍, ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്നും ഇവര്‍ തന്റെ ബന്ധുക്കളായ യുവതികളാണെന്നും ജയിലില്‍ കഴിയുന്ന രേഷ്മ ഇനിയും അറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിനു പിന്നാലെ കൊവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.

കര്‍ശന പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നു പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഈ സംഭവത്തിലെ വസ്തുത പുറത്തുവന്നതും. ഇതേക്കുറിച്ചൊന്നു രേഷ്മ അറിഞ്ഞിട്ടില്ല.

അതിനിടെ രേഷ്മയെ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ ജയിലില്‍ വച്ചു ചോദ്യം ചെയ്യും. രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിച്ച സ്ഥലം, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.രേഷ്മയുടെ അജ്ഞാത ഫേസ്‌ബുക് കാമുകനായി നടിച്ചു ഫേസ്‌ബുക് ചാറ്റ് നടത്തിയ 2 യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടു പേരുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും.

രേഷ്മയുടെ അറസ്റ്റിനു ശേഷം പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതാവുകയും പിറ്റേന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയുമായിരുന്നു. കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്മ (ശ്രുതി-22) എന്നിവരാണു മരിച്ചത്. ഇവര്‍ ഇരുവരും ചേര്‍ന്ന് അനന്തു എന്ന പേരില്‍ ഫേസ്‌ബുക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭര്‍തൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ മാതാവിന്റെയും രഹസ്യമൊഴിയാണു രേഖപ്പെടുത്തുക.

അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വര്‍ഷത്തിലേറെ ഇവര്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങള്‍ ഫേസ്‌ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.