Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കിറ്റെക്സിനെ കേരളത്തില്‍നിന്ന് ആട്ടിയോടിക്കുകയാണെന്ന് എം ഡി സാബു എം. ജേക്കബ് ആരോപിച്ചു. എന്നാൽ, സാബു ജേക്കബിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പദ്ധതിയില്‍നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും സാബു എം ജേക്കബ് നെടുമ്പാശേരിയില്‍ പറഞ്ഞു. നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു സാബു എം. ജേക്കബ്.

കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേരളം വ്യവസായ സൗഹദ സംസ്ഥാനം തന്നെയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എഴുപതുകളിലെയും എണ്‍പതുകളിലെയും സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്.

നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ ഗ്രൂപ്പിന്റെ പരാതി പരിശോധിക്കണം.
സ്ഥാപനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.