ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല : കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൻ
സ്വന്തം ലേഖകൻ
ദില്ലി: ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല. കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാനന്ത് ഭൂഷൻ. സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനാണ് പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിക്കെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത് വന്നിരിക്കുന്നത്.
‘ഇത്ര വൃത്തികെട്ട ട്വീറ്റ് ചെയ്ത ഈ സ്ത്രീ ഐപിഎസ് ഓഫീസറായിരുന്നുവെന്നും ഇപ്പോൾ ഗവർണറാണെന്നും വിശ്വസിക്കനാകുന്നില്ല. ലോക്പാൽ മൂവ്‌മെന്റിൽ ഇവരോടൊത്ത് പ്രവർത്തിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു’പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നാണ് സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ കിരൺ ബേദി ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ രൂക്ഷമായ രീതിയിലുള്ള പരിഹാസമാണ് കിരൺ ബേദി നേരിടുന്നത്. അടുത്ത കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടി വരുന്നുവെന്നാണ് പരിഹാസങ്ങളിൽ പ്രധാനപ്പെട്ടത്. ടി പി സെൻകുമാറിനോട് കിരൺ ബേദിയെ ഉപമിക്കുകയും ചെയ്യുന്നുണ്ട് ചിലർ പ്രതികരിച്ചിരുന്നു.