ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരണത്തിലേയ്ക്ക്..! ഹൃദയ ശസ്ത്രക്രിയ പരാജയം; കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലെന്ന് അമേരിക്ക
ഇൻർനാഷണൽ ഡെസ്‌ക്
സോൾ: ലോകത്തെ മുഴുവൻ വിറപ്പിച്ച് മുൾ മുനയിൽ നിർത്തിയിരുന്നു ഉത്തര
കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരണക്കിടക്കയിലെന്ന് റിപ്പോർട്ട്. കിം ജോങ് ഉന്നിന് നടത്തിയ ഹൃദയ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെയാണ് കിമ്മിന്റെ ജീവിതം മരണക്കിടക്കയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ചാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാർത്ത ഉത്തര
കൊറിയൻ പ്രദേശിക പത്രം നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏപ്രിൽ 15ന് നടന്ന ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകൻ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാർഷികമായി ആചരിക്കുക. എന്നാൽ, ഇത്തവണത്തെ ചടങ്ങുകൾക്ക് കിം പങ്കെടുത്തിരുന്നില്ല.
ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മർദ്ദവുമാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്ലി എൻ.കെ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല. ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പുമായി നേരിട്ട് കൊമ്പ് കോർക്കുകയായിരുന്നു കിം ജോങ് ഉൻ.
സ്വന്തമായി ആണവപോർമുനയുള്ള, അമേരിക്ക വരെ എത്താൻ ശേഷിയുള്ള മീസൈലും കിം ജോങ് ഉൻ തയ്യാറാക്കിയിരുന്നു. ഇത് അടക്കം ഉയർത്തിയാണ് കിം അമേരിക്കയെ വെല്ലുവിളിച്ചിരുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കിമ്മിന്റെ നടപടികൾ ലോകത്തെമ്പാടും ചർച്ചയായിരുന്നു. കൊറോണ ബാധ കണ്ടെത്തിയ ആളുകലെ കിം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രചരിച്ച വാർത്തകൾ.
എന്നാൽ, കിമ്മിനെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ പലതും അതിശയോക്തി കലർന്നതാണെന്ന് ഉത്തര കൊറിയ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി അടക്കമുള്ളവർ പരമാവധി പരിശ്രമിച്ചിട്ടും കിമ്മിൽ നിന്നും കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ കിം ഗുരുതരാവസ്ഥയിലാണ് എന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.