നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു; ഇത്രയും വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രധാനമന്ത്രി മോദിജിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് നടി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ സ്ഥാനലബ്ധിയെന്നു തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ പ്രതികരിച്ചു.
”ഇത്രയും വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രധാനമന്ത്രി മോദിജിക്കും സര്‍ക്കാരിനും നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനുമായും ആത്മാർഥമായ പോരാട്ടം തുടരും” – നിയമന വിവരമറിഞ്ഞ് ഖുശ്ബു ട്വീറ്റ് ചെയ്തു
Whatsapp Group 1 | Whatsapp Group 2 |Telegram Group
1980-ൽ ബേണിങ് ട്രെയ്ൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. പ്രഭുവിനൊപ്പം ചിന്നത്തമ്പി പോലെയുള്ള സിനിമകൾ എത്തിയതോടെ ഖുശ്ബുവിന്റെ താരമൂല്യം ഇരട്ടിച്ചു. ഒരു കാലത്തു തമിഴിലെ മുൻനിര നായികയായിരുന്ന ഖുശ്ബുവിന്റെ പേരിൽ ആരാധകർ ക്ഷേത്രം നിർമിച്ചിട്ടുണ്ട്.