നൊമ്പരമായി നീനു; പ്രിയന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Spread the love

ശ്രീകുമാർ

video
play-sharp-fill

കോട്ടയം: കെവിന്റെ മരണ വാർത്തയറിഞ്ഞ് ഭാര്യ നീനു ബോധരഹിതയായി. തളർന്നു വീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെവിന്റെ പിതാവാണ് നീനുനെ ആശുപത്രിയിൽ എത്തിച്ചത്. പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ്. എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ ക്രൂരമായ മർദനമെറ്റ പാടുകളുമുണ്ട.് അതിക്രൂരമായാണ് കൊലപാതകം ചെയ്യ്തതെന്ന് ഇത് വ്യക്തമാക്കുന്നു. കെവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ച പറ്റിയ എസ്. ഐക്കെതിരെയും കോട്ടയം എസ്. പിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.