video
play-sharp-fill
കെവിൻ കേസിൽ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം: ഓരോ പ്രതികൾക്കും 40000 രൂപ പിഴ; പിഴ തുക അനീഷിനും നീനുവിനും കെവിന്റെ പിതാവിനും നൽകണം

കെവിൻ കേസിൽ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം: ഓരോ പ്രതികൾക്കും 40000 രൂപ പിഴ; പിഴ തുക അനീഷിനും നീനുവിനും കെവിന്റെ പിതാവിനും നൽകണം

സ്വന്തം ലേഖകൻ

കോട്ടയം : കെവിൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം. കെവിന്റ കാമുകി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം പത്ത് പ്രതികൾക്കുമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു), മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍, നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി,  ആറാം പ്രതി മനു മുരളീധരന്‍, ഏഴാം പ്രതി ഷിഫിന്‍ സജാദ്, എട്ടാം പ്രതി എന്‍. നിഷാദ്, ഒമ്പതാം പ്രതി ടിറ്റു ജെറോം,  പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്), പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാന്‍ എന്നിവരെയാണു ഇരട്ട ജീവപര്യന്തിന് ശിക്ഷിച്ചത്.കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ, പത്താം പ്രതി അപ്പുണ്ണി (വിഷ്ണു) പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റെമീസ് ഷെറീഫ് എന്നിവരെ നേരത്തെ വെറുതെ വിട്ടിരുന്നു. ദുരഭിമാന കൊലപാതകത്തിനും കൊലപാതകത്തിനും ഓരോ ജീവപര്യന്തം വീതം അനുഭവിക്കണം.പ്രതികൾ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതികൾ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരുമെന്ന് സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ പറഞ്ഞു. കേസിലെ ഓരോ പ്രതികളും 40000 രൂപ വീതം പിഴ അടയ്ക്കണം. ഈ തുകയിൽ ഒരു ലക്ഷം രൂപ കേസിലെ സാക്ഷിയായ അനീഷിന് നൽകണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് രാജനും തുല്യമായി വീതിയ്ക്കണമെന്നും കോടതി പറയുന്നു.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം കേസിൽ 10
പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയിന്മേലുള്ള വാദം ശനിയാഴ്ച പൂർത്തിയാക്കിയിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ ഗണത്തിൽപെടുന്ന കേസിലെ പ്രതികൾക്ക് വധശിക്ഷയടക്കമുള്ള കടുത്തശിക്ഷ നൽകണെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്നായിരുന്നു പ്രോസിക്യൂഷെൻറ വാദം. അതേസമയം, പ്രതികളുടെ പ്രായം, മുൻകാലജീവിതം എന്നിവ പരിഗണിച്ച് പരമാവധി ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതിഭാഗം മുന്നോട്ടുവെച്ചത്. നീനുതാഴ്ന്ന ജാതിക്കാരനായ കെവിനെ
വിവാഹം കഴിച്ചതോടെ കുടുംബത്തിനുണ്ടായ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാസിക്യൂഷൻ വാദം
കോടതി അംഗീകരിച്ച് പ്രതികളായ 14പേരിൽ പത്തുപേരും കുറ്റക്കാരനാണെന്ന് കെണ്ടത്തിയിരുന്നു. നീനുവിന്റെ പിതാവ്
ചാക്കോ ജോൺ ഉൾപെടെ നാലുപേരെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ
പണത്തിനുവേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ,  കൊലപാതകം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷിച്ചിരിക്കുന്നത് ഒന്നും രണ്ടും നാലും പ്രതികൾക്ക് ഗൂഢാലോചന വകുപ്പുപ്രകാവും രണ്ട്, നാല്, ആറ്, ഒമ്പത്, 11, 12
പ്രതികൾക്കെതിരെ ഭവന ഭേദനം, മുതൽ നശിപ്പിക്കൽ, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ പ്രകാരവും എട്ട്, 12 പ്രതികൾക്കെതിരേ ദേഹോപദ്രവം എൽപ്പിക്കൽ,പൊതുഉദ്ദേശത്തോടെ സംഘം ചേരൽ  വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഏഴാം  പ്രതിയെ തെളിവു നശിപ്പിച്ചിരിക്കുന്നതിനാണ് ശിക്ഷിച്ചിരിക്കുന്നത്.
2018 മേയ് 27ന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നട്ടാശേരി  പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെയും (24) ബന്ധു അനീഷിനെയും കോട്ടയം മാന്നാനത്തെ വീട്ടിൽനിന്നും നീനുവിന്റെ സഹോദരൻ ഷാനുചാക്കോ അടങ്ങുന്ന 13 അംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് 28ന് രാവിലെ 8.30ന് കെവിന്റെ മൃതദേഹം
തെന്മലക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തി. നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധത്തിൽ
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.