ഒരു പ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല ;ആ സമയത്ത് ഞാൻ ആസ്വദിച്ചിട്ടുണ്ട് ; ആസിഫ് അലിയുടെ ‘മാലാഖ’ മനസ്സ് തുറക്കുന്നു

Veena Nandakumar Hot Navel Photoshoot
Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കെട്ട്യോളാണ് എൻറെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെയെല്ലാം പ്രിയങ്കരിയായ നടിയാണ് വീണ നന്ദകുമാർ.പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ എന്തെന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചതിന് വീണ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

‘പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ?. ജീവിതത്തിൽ എനിക്കും ചില പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. പ്രണയിച്ച സമയത്ത് അത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാൽ പറയും. നിലവിൽ ഞാൻ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആൾക്കാരെയും പ്രണയിക്കുന്നുണ്ട്.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബ്രേക്കപ്പായ പ്രണയങ്ങൾ പ്രത്യേകിച്ച് പാഠങ്ങളൊന്നും നൽകിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾ തന്നെയായിരുന്നു. അതിൽ എന്റെ കാമുകന്മാർ മുതൽ ഞാൻ പരിചയപ്പെട്ട ആളുകൾ വരെയുണ്ട്.

എല്ലാം നല്ലതിനു വേണ്ടിയാണെന്ന് വിശ്വിസിക്കുന്ന യാളാണ് ഞാൻ. ചിലപ്പോൾ എന്റെ ജീവിത്തിൽ മോശം അനുഭവങ്ങൾ നേരിട്ടില്ലായിരുന്നെങ്കിൽ ഞാനിന്നൊരു നടിയായി മാറില്ലായിരുന്നുവെന്നും’ താരം പറയുന്നു.

സെന്തിൽരാജിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ ചിത്രം. വിനയ് ഫോർട്, ജോജു ജോർജ് എന്നിവരായിരുന്നു നായകൻമാർ.ആദ്യ ചിത്രത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവ് ഗംഭീരമായി.

മുംബൈയിൽ ജനിച്ചു വളർന്ന ‘മെട്രോ ഗേൾ’ ആസിഫ് അലിയുടെ ഭാര്യയായി, തനി നാടൻ പെൺകുട്ടിയായി ചിത്രത്തിൽ വളരെ തന്മയത്വത്തോടെ തന്നെ അഭിനയിച്ചു.