play-sharp-fill
എം.സി റോഡിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; അപകടത്തിൽ തൊടുപുഴ സ്വദേശിയ്ക്ക് ഗുരുതര പരിക്ക്

എം.സി റോഡിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; അപകടത്തിൽ തൊടുപുഴ സ്വദേശിയ്ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിലെ അപകട പരമ്പരയ്ക്ക് അവസാനമില്ല. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും അപകടം ഉണ്ടാകുന്നത് എം.സി റോഡിനെ വീണ്ടും ഭീതിയിലാക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചിങ്ങവനം മന്ദിരം കവലയിലാണ്  ഏറ്റവും ഒടുവിൽ വാഹനാപകടം ഉണ്ടായത്.


റോഡിൽ കുറുകെ എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചു മാറ്റിയ പിക്കപ്പ് വാനും, അപ്പേ മിനിവാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ തൊടുപുഴ സ്വദേശി അഷറഫിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അഷഫറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു പിക്കപ്പ് ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയതാണ് ആപ്പെ വാഹനം. ഈ സമയം എതിർദിശയിൽ നിന്നും പിക്കപ്പ് ജീപ്പിനു നേരെ ബൈക്ക് യാത്രക്കാരൻ പാഞ്ഞെത്തി. ഇയാളെ രക്ഷിക്കുന്നതിനു വേണ്ടി വെട്ടിച്ചു മാറ്റിയപ്പോൾ പിക്കപ്പ് വാൻ ആപ്പേയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പും, ആപ്പേയും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്.

ഇതുവഴി എത്തിയ വാഹനത്തിൽ പരിക്കേറ്റ അഷറഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.