video
play-sharp-fill

പുലർച്ചെ എഴുന്നേറ്റപ്പോൾ വീട്ടുവാതിക്കലിൽ കണ്ടത് പട്ടിൽ പൊതിഞ്ഞ വസ്തു ; പൊലീസ് പരിശോധിച്ചപ്പോൾ കണ്ടത് കൂടോത്രം : ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ്

പുലർച്ചെ എഴുന്നേറ്റപ്പോൾ വീട്ടുവാതിക്കലിൽ കണ്ടത് പട്ടിൽ പൊതിഞ്ഞ വസ്തു ; പൊലീസ് പരിശോധിച്ചപ്പോൾ കണ്ടത് കൂടോത്രം : ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

 

കൽപ്പറ്റ: പുലർച്ചെ എഴുന്നേറ്റപ്പോൾ ഗൃഹപ്രവേശം കഴിയാത്ത വീടിന്റെ പടിക്കൽ കണ്ടത് പട്ടിൽ പൊതിഞ്ഞ വസ്തു. വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ട വീട്ടുകാരാവട്ടെ ഭയന്ന് പൊലീസിനെ വിവരമറിയിച്ചു.

സുൽത്താൻ ബത്തേരിക്ക് സമീപം കൈവട്ടമുല പൂവത്തിങ്കൽ രാജന്റെ വീട്ടുപടിക്കലാണ് കഴിഞ്ഞ ദിവസം പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടെത്തിയത്. പൊതിഞ്ഞ് വച്ചിരിക്കുന്നത് ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടർന്നാണ് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ പരിശോധനയിൽ പൊതിയിൽ തേങ്ങയും ആണിയും മഞ്ഞൾ പൊടിയുമാണെന്നു കണ്ടെത്തി

പുതിയ വീടു പണിത് ഗൃഹപ്രവേശം കഴിഞ്ഞിട്ടില്ലാത്തതിനാൽ മുൻഭാഗത്തെ വാതിൽ വീട്ടുകാർ തുറക്കാറില്ലായിരുന്നു. പുലർച്ചെ പിൻഭാഗത്തെ വാതിൽ തുറന്ന് ചന്ദ്രന്റെ ഭാര്യ മുറ്റമടിക്കാനെത്തിയപ്പോഴാണ് പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടത്. എന്നാൽ വീട്ടുകാരെ ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു

Tags :