‘കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍’; കെടിഡിഎഫ്‌സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം നൽകി; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി….!
കൊച്ചി: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സര്‍ക്കാര്‍ കടന്നുപോകുന്നത് സാമ്ബത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കേരള ട്രാൻസ്പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്.
ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കെടിഡിഎഫ്‌സിയുടെ സാമ്ബത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സര്‍ക്കാര്‍ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു.
സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങള്‍ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സര്‍ക്കാറിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നല്‍കാൻ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
സാമ്ബത്തിക പ്രതിസന്ധിക്കിടെ ‘കേരളീയം’ പരിപാടിയിലടക്കം സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയത്. ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് സംജാതമായാല്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന ഓര്‍മപ്പെടുത്തലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.