Spread the love

കോട്ടയം: ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയും എംഎൽഎയുമായ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിൻ്റെ ജീവചരിത്രം ‘പി.ജെ.ജോസഫ്, കാല ഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ സെപ്റ്റംബർ 19 വെള്ളിയാഴ്‌ച പ്രകാശനം ചെയ്യും.

video
play-sharp-fill

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ജീവചരിത്രം പുറത്തിറങ്ങുന്നത്. അമ്പത്തിയഞ്ചോളം പുസ്‌തകങ്ങളുടെ രചതിയാവും, കേരള കോൺഗ്രസ് സ്‌റ്റിയറിംഗ് കമ്മറ്റി അംഗവുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് പുസ്തകം രചിച്ചിരിക്കുന്നത്.

സെപ്റ്റംബർ 19 ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് സന്ദേശനിലയം ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ജീവചരിത്രം പ്രകാശനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി., മോൻസ് ജോസഫ് എം.എൽ.എ, ജോബ് മൈക്കിൾ എം.എൽ.എ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, എസ്.ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സ്റ്റെഡി കാഞ്ഞുപ്പറമ്പിൽ, സീറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ കമ്മറ്റി സെക്രട്ടറി റവ. ഫാ. റെജി പ്ലാത്തോട്ടം, കേരള കോൺഗ്രസ് സ്‌റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്. ഗ്രന്ഥകാരൻ ഡോ. ജോബിൻ എസ്. കൊട്ടാരം എന്നിവർ പ്രസംഗിക്കും.