video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamകേരള കോണ്‍ഗ്രസ് വജ്രജൂബിലി ആഘോഷം മേയ് 24 ന് 3 മണിക്ക് മാവേലിക്കര പുതിയകാവ് ജംഗ്ഷനിൽ...

കേരള കോണ്‍ഗ്രസ് വജ്രജൂബിലി ആഘോഷം മേയ് 24 ന് 3 മണിക്ക് മാവേലിക്കര പുതിയകാവ് ജംഗ്ഷനിൽ തയ്യാറാക്കുന്ന കെ എം മാണി നഗറില്‍ നടക്കും:സമ്മേളനം വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്യും.

Spread the love

മാവേലിക്കര: കേരള കോണ്‍ഗ്രസ് വജ്ര ജൂബിലി ആഘോഷം മേയ് 24 ന് 3 മണിക്ക് പുതിയകാവ് ജംഗ്ഷനിൽ തയ്യാറാക്കുന്ന കെ എം മാണി നഗറില്‍ നടക്കും.
വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ‘വജ്ര ജൂബിലി സമ്മേളനം വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്ര മന്ത്രിയുമായ പിസി തോമസ് ഉദ്ഘാടനം ചെയ്യും.

കേരള കോണ്‍ഗ്രസ് ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്ബയിൻ മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.60 വയസു പൂർത്തിയായ പ്രവാസികളെ പ്രവാസി ആരവ് പരിപാടിയിലൂടെ ആദരിക്കും.

ഒൻപര വർഷത്തിനു ശേഷം നഗരസഭ ചെയർമാൻ പദവിയു ഡി എഫ് കാരൻ്റെ കൈകളിലെത്തിച്ച മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ സി കുറ്റിശ്ശേരിലിന് ഉജ്വല പൗര സ്വീകരണം വജ്രജൂബിലി സമ്മേളനത്തില്‍ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ചലചിത്ര പിന്നണിഗായകൻ കൂടിയായ സുനില്‍ വള്ളോന്നി നയിക്കുന്ന നാടൻ പാട്ടിൻ്റെ കലാരൂപമായ ഫോക്ക് ഹങ്കാമ നടത്തും. നിയോജക മണ്ഡലം പ്രസിഡൻ്റ് റോയിവർഗീസ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് കോർഡിനേറ്റർ അപു ജോണ്‍ ജോസഫ് മുഖ്യസന്ദേശം നല്‍കും.

ആ മുഖ പ്രഭാഷണം ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരില്‍ നടത്തും.വജ്ര ജൂബിലി സന്ദേശം ജില്ല പ്രസിഡൻറ് ജേക്കബ് ഏബ്രഹാം നടത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments