play-sharp-fill
പുലിയുടെ എണ്ണമെടുക്കാൻ ക്യാമറ വെച്ചു; കിട്ടിയത് വേട്ടക്കാരുടെ എണ്ണം

പുലിയുടെ എണ്ണമെടുക്കാൻ ക്യാമറ വെച്ചു; കിട്ടിയത് വേട്ടക്കാരുടെ എണ്ണം

സ്വന്തം ലേഖകൻ

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയിൽ തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രം പതിഞ്ഞു. കേരള-തമിഴ് നാട് അതിർത്തി വനത്തിൽ നാടുകാണിയിൽ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. വനംവകുപ്പ് ചിത്രങ്ങൾ പോലിസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു. ഗൂഡല്ലൂർ വനമേഖലയിൽ സ്ഥാപിച്ച മൂന്നു ക്യാമറകൾ മോഷണം പോയിരുന്നു. 118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഒരുമാസം മുമ്പ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ പോലിസ് പരിശോധിച്ച് വരികയാണ്.