ബാബരി മസ്ജിദ് – രാമജന്മഭൂമി തർക്കം; സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച. കേസ് ഭരണഘടന ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള സുപ്രധാന വിധിയാണിത്.
അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസ് അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരും കേസിൽ വിധി പറയുന്ന ബെഞ്ചിൽ അംഗങ്ങളാണ്.
Third Eye News Live
0